2010, ഓഗസ്റ്റ് 27, വെള്ളിയാഴ്‌ച

വിട പറയാന്‍ നേരം

അയാള്‍ ആദ്യമായി ഗള്‍ഫിലേക്ക് യാത്ര തിരിക്കുകയായിരുന്നു. സൂട്ട് കേസില്‍ എല്ലാം ഉണ്ടെന്നു ഒരിക്കല്‍ കൂടി ഉറപ്പു വരുത്തി , പാസ്പോര്‍ട്ടും ടിക്കറ്റും മറ്റു കടലാസുകളും ഹാന്‍ഡ്‌ ബാഗില്‍ വെച്ച് അയാള്‍ പ്രിയതമയുടെ നേരെ തിരിഞ്ഞു: നീ സങ്കടപ്പെടാതെ, രണ്ടു കൊല്ലം വളരെ പെട്ടെന്ന് തീരും, ഞാന്‍ നിന്റെ അടുക്കല്‍ പറന്നെത്തും... ഗദ്ഗദം അടക്കാന്‍ കഴിയാതെ അവള്‍ തിരിച്ചു ചോദിച്ചു: നിങ്ങള്‍ ബാങ്കില്‍ പണയം വെച്ച എന്റെ മാലയും വളയും എപ്പോഴാ എടുത്തു തരിക?

2010, ഓഗസ്റ്റ് 25, ബുധനാഴ്‌ച

കോമണ്‍ കിച്ചന്‍

വളരെ വര്‍ഷങ്ങള്‍ക് ശേഷം അയാള്‍ തന്റെ വീട്ടിലേക്കു വരികയായിരുന്നു. തന്റെ മാതാപിതാക്കള്‍ക്ക് അവരുടെ പേര മക്കളെ കാണാന്‍ കൊതിയായി എന്ന് പറഞ്ഞപ്പോള്‍ അവരുടെ ആശ സാധിച്ചു കൊടുത്തേക്കാം എന്ന് അയാളും കരുതി. കാറില്‍ നിന്നിറങ്ങുമ്പോള്‍ എല്ലാവരും അവരെ കാത്തു നില്കുകയായിരുന്നു. സ്നേഹാന്വേഷണങ്ങള്‍ കഴിഞ്ഞു അയാള്‍ മുകളിലെ റൂമിലേക്ക്‌ കയറിയപ്പോള്‍ ചെറിയ മകള്‍ പിന്നാലെ ചെന്ന് ചോദിച്ചു: ഉപ്പാ , നമുക്കും താഴെയുള്ളവര്‍ക്കും കിച്ചണ്‍ കോമണ്‍ ആണൊ?

2010, ഓഗസ്റ്റ് 24, ചൊവ്വാഴ്ച

ജോബിയും കൊടിയും ഞാനും

പ്രിയപ്പെട്ട ജോബി,

ആദ്യമായി ഒരു കോടിയുടെ ഫ്ലാറ്റ് കിട്ടിയതില്‍ അഭിനന്ദനം അറിയിക്കുന്നു, എന്നാല്‍ അതില്‍ കയരിക്കിടക്കണമെങ്കില്‍ ഇനി ഒരു നാല്പത് ലക്ഷം കൂടി വേണമല്ലോ എന്ന സങ്കടത്തില്‍ പങ്കു ചേരുകയും ചെയ്യുന്നു. എന്തായാലും ഏഷ്യാനെറ്റും ഐഡിയ യും ട്രാവന്‍കൂര്‍ ബില്ടെര്സും ഞങ്ങളെ പറ്റിച്ച പോലെ നിന്നെയും പറ്റിക്കുമെന്ന് ഞങ്ങള്‍ തീരെ കരുതിയില്ല. ഏതായാലും ഫ്ലാറ്റ് കിട്ടിയ വിലക്ക് വിട്ട കയ്യില്‍ നിന്നും ഒഴിവാക്കു. ജോബിക്ക് നാട്ടുകാര്‍ വച്ച് തന്ന പഴയ വീട് തന്നെ മതി. ഇനി ഏഷ്യാനെറ്റ്‌ എത്ര വര്‍ഷത്തേക്കാണ് കോണ്ട്രാക്റ്റ് ഒപ്പിട്ടിരിക്കുന്നത്? അത് തീരും വരെ പിടിച്ചു നില്‍ക്കുക. ഏതായാലും ഒപ്പിട്ടു പോയില്ലേ? ഏഷ്യാനെറ്റും ഇനിയും ജനങ്ങളെ പറ്റിച്ചു കൊണ്ടീയിരിക്കട്ടെ. ഞാന്‍ ഐഡിയ യുടെ ലോഗോ ഒന്ന് മാറ്റിയെഴുതാന്‍ ഉദ്ദേശിക്കുന്നു. ജോബിക്കും ഇത് ഇഷ്ടപ്പെടും എന്ന് കരുതുന്നു. എന്ന് സസ്നേഹം- ജൂബ ചേട്ടന്‍ . ആന്‍ ഐഡിയ കാന്‍ ചലഞ്ച് യുവര്‍ ലൈഫ് !!!!!